തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം നഗരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. പട്ടം പ്ലാമൂട് തിങ്കളാഴ്ച്ച രാത്രി 9.45ഓടെയാണ് കാറിന് തീപിടിച്ചത്. തിരുനല്‍വേലി സ്വദേശിയായ അന്തോണിയുടെ കാറാണ് കത്തിയത്. കാറിന്റെ ബോണറ്റിന്റെ ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് കാറിലുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തിയത്. വാഹനത്തില്‍ നിന്ന് തീ കണ്ടയുടനെ യാത്രക്കാര്‍ പുറത്തിറങ്ങിയത് കൊണ്ട് ആര്‍ക്കും പരുക്കില്ല. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയെത്തി തീയണച്ചു. കാര്‍ 90 ശതമാനവും കത്തി നശിച്ചു. 20 മിനിട്ടോളം സമയമെടുത്താണ് അഗ്നിശമന സേന തീയണച്ചത്.
Story Highlights – car caught fire in Thiruvananthapuram
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News