നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസ്; റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു

vagamon night party

വാഗമണ്ണിലെ നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത കേസില്‍ റിസോര്‍ട്ട് ഉടമയെ പൊലീസ് ചോദ്യം ചെയ്യുന്നു. സിപിഐ പ്രാദേശിക നേതാവും ഏലപ്പാറ പഞ്ചായത്ത് മുന്‍ പ്രസിഡന്റുകൂടിയായ ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയ്യുന്നത്. ജന്മദിന ആഘോഷത്തിനായാണ് സന്ദര്‍ശകര്‍ റിസോര്‍ട്ട് ബുക്ക് ചെയ്തതെന്ന് ഷാജി പറഞ്ഞു. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നു. എട്ടുമണിക്ക് മുന്‍പ് തിരികെ പോകുമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും ഉടമ പറഞ്ഞു. ഇതിനിടെ റിസോര്‍ട്ടിലേക്ക് പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തി.

വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ട് കേന്ദ്രികരിച്ച് നടന്ന നിശാ പാര്‍ട്ടിയിലാണ് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ ഇന്നലെ റെയ്ഡ് നടത്തിയത്. എല്‍എസ്ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. ഇന്നലെ വൈകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെ അറുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്നും എഎസ്പി സുരേഷ് കുമാര്‍ പറഞ്ഞു. എല്‍എസ്ഡി, സ്റ്റാമ്പ്, ഹെറോയില്‍, ഗം, കഞ്ചാവ് തുടങ്ങിയവയാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്.

Story Highlights – Drug seizure case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top