Advertisement

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

December 21, 2020
Google News 1 minute Read

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ബി​നീ​ഷ് കോടിയേ​രി​ക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രാഥമിക കുറ്റപത്രമാണ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമർപ്പിക്കുക. സ്വാഭാവിക ജാമ്യം റദ്ദാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇതുവരെ കണ്ടെത്തിയ വിവരങ്ങളും തെളിവുകളും ഉൾപ്പെടുത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം തയ്യാറാക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കുള്ളിൽ ഇ.ഡി കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. ബിനീഷിനെ അറസ്റ്റ് ചെയ്ത് അറുപത് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് കുറ്റപത്രം നൽകുന്നത്. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് ഒഴിവാക്കുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം. ബിനീഷിൻ്റെ ജാമ്യാപേക്ഷ ബംഗളൂരു സിറ്റി സെഷൻസ് കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയുമായി കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബിനീഷ്.

‌ഒക്ടോബർ 29നാണ് ബിനീഷിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബിനീഷ് നൽകിയ മറ്റൊരു ഹർജി കർണ്ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി. 

Story Highlights – Bineesh Kodiyeri

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here