ബിജെപിയിലേക്ക് എന്ന് വ്യാജവാര്‍ത്ത; നിയമ നടപടിയുമായി ബിന്ദുകൃഷ്ണ

Fake news ; Bindukrishna take legal action

ട്വന്റിഫോര്‍ ന്യൂസിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിയുമായി കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദുകൃഷ്ണ. കഴിഞ്ഞ ദിവസമാണ് ട്വന്റിഫോര്‍ ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് ബിന്ദു കൃഷ്ണ ബിജെപിയിലേക്ക് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്. കൊല്ലം സൈബര്‍ പൊലീസ് മേധാവിക്കാണ് ബിന്ദുകൃഷ്ണ പരാതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബിന്ദു കൃഷ്ണയ്‌ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ബിജെപി ഏജന്റ് എന്നായിരുന്നു ആരോപണം. ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ബിന്ദു കൃഷ്ണ ബിജെപിയിലേക്ക് എന്ന തരത്തിലുള്ള വ്യാജ വാര്‍ത്ത പ്രചരിച്ചത്. ട്വന്റിഫോറിന്റെ ലോഗോ ഉപയോഗിച്ചായിരുന്നു വ്യാജവാര്‍ത്ത. ഞങ്ങളുമായി ബന്ധപ്പെട്ട ശേഷം ബിന്ദുകൃഷ്ണ വ്യാജവാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. താന്‍ എല്ലാകാലത്തും കോണ്‍ഗ്രസുകാരി ആയിരിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ദിവസങ്ങളായി കൊല്ലത്തെ കോണ്‍ഗ്രസിനുള്ളില്‍ കലാപം പുകയുകയാണ്. ഇതിന്റെ ചുവടുപിടിച്ച് പാര്‍ട്ടിക്കുള്ളിലെ തന്നെ ബിന്ദുകൃഷ്ണ വിരുദ്ധരാണോ, അവസരം മുതലെടുത്ത് മറ്റ് രാഷ്ട്രീയ കക്ഷികള്‍ ആണോ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ എന്നറിയാന്‍ കാത്തിരിക്കുകയാണ് ബിന്ദുകൃഷ്ണ.

Story Highlights – Fake news ; Bindukrishna take legal action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top