കർഷക സമരം; കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി പരാതി

കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷകരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തതായി പരാതി. കർഷകപ്രക്ഷോഭം ലൈവായി കാണിക്കാൻ തുടങ്ങിയതിന് പിന്നാലെ കർഷക സംഘടനയായ കിസാൻ ഏക്ത മോർച്ചയുടെ പേജും ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.
ഫേസ്ബുക്ക് കമ്മ്യൂണിറ്റി താൽപര്യങ്ങൾക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകൾ ബ്ലോക്ക് ചെയ്തത്. ഏഴ് ലക്ഷത്തിലധികം പേർ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതൽ കർഷകർ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകൾ നീക്കം ചെയ്തത്.
Story Highlights – Farmers’ strike; Farmers’ Facebook and Instagram accounts have been removed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here