തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തം; സംഘടനാ സംവിധാനം പൂർണമായും പരാജയപ്പെട്ടുവെന്ന് കെ. സുധാകരൻ

തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടായ ഉത്തരവാദിത്തമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിമായ കെ. സുധാകരൻ. ഒരാളെ മാത്രം വകമാറ്റി വിമർശിക്കുന്നത് ശരിയായ നടപടിയല്ല. സംഘടനാ സംവിധാനത്തിന്റെ പരാജയമാണ് തോൽവിക്ക് കാരണം. നേതാവ് വിചാരിച്ചാൽ പരിഹാരം കാണാൻ സാധിക്കുന്ന പ്രശ്നങ്ങളോ സാഹചര്യങ്ങളോ അല്ല കോൺ​ഗ്രസ് പാർട്ടി നേരിടുന്നത്. സംഘടനാ തലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ‌ പരിഹരിക്കുകയാണ് വേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.

പാർട്ടിക്കുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്നാണ് അണികളുടെ ആവശ്യം. അത് തന്നെയാണ് തന്റെയും അഭിപ്രായം. മുകളിലത്തെ നേതാക്കൾക്ക് താഴെത്തട്ടിലേയ്ക്ക് ഇറങ്ങിചെന്ന് പ്രവർത്തിക്കാനാകില്ല. അതിന് ശക്തമായ അടിത്തറ പാകുകയാണ് വേണ്ടത്. താഴെത്തട്ടിലെ നേതാക്കളെ ഉയർത്തിക്കൊണ്ടുവരണം. അതിന് നേതൃത്വം വഴിയൊരുക്കണമെന്നും സുധാകരൻ പറഞ്ഞു.

പോസ്റ്റർ ഒട്ടിച്ചും ഫ്ലക്സ് ഉയർത്തിയും ഒന്നും നേടിയെടുക്കാനാകില്ല. പ്രവർത്തകരുടെ വികാരം പ്രതിഫലിപ്പിക്കാൻ സംവിധാനമില്ല. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും കൃത്യമായ സംവിധാനം വേണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് സാമാന്യം മോശമല്ലാത്ത തുടക്കം കെപിസിസി കുറിച്ചതിൽ സന്തോഷമുണ്ടെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights – K Sudhakaran, Kpcc, Congress, local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top