തമിഴ്നാട്ടിൽ മക്കൾ നീതി മയ്യം അധികാരത്തിൽ വന്നാൽ വീട്ടമ്മമാർക്ക് ശമ്പളം നൽകുമെന്ന് കമൽഹാസൻ

തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം അധികാരത്തില്‍ വന്നാൽ വീട്ടമ്മമാര്‍ക്ക് ശമ്പളം നൽകുമെന്ന് വ്യക്തമാക്കി കമൽഹാസൻ. വീട്ടമ്മമാര്‍ സ്വന്തം വീട്ടില്‍ ചെയ്യുന്ന ജോലി ഇതുവരെ അംഗീകരിക്കപ്പെടുകയോ മൂല്യം കണക്കാക്കപ്പെടുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രതിഫലം ഉറപ്പാക്കപ്പെടുന്നതോടെ അവരുടെ ജോലിക്ക് ആദരം ലഭിക്കുമെന്ന് കമൽഹാസൻ പറഞ്ഞു. കാഞ്ചീപുരത്തുവച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കിയ വാഗ്ദാനങ്ങൾ ഉൾപ്പെട്ട പത്രികയിലാണ് ഇക്കാര്യങ്ങളുള്ളത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും കമൽഹാസൻ പറഞ്ഞു. ഇന്റര്‍നെറ്റ് അടിസ്ഥാന മനുഷ്യാവകാശമായി മാറുന്നതോടെ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകും. ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുന്നതോടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ജനങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കും. പരാതികള്‍ പരിഹരിക്കാന്‍ അതിവേഗ സംവിധാനമുണ്ടാക്കുമെന്നും കമൽഹാസൻ പറയുന്നു.
സംസ്ഥാനത്തെ കര്‍ഷകരെ കൃഷി സംരംഭകരാക്കി മാറ്റും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സമൃദ്ധി രേഖയിലെത്തിക്കും. അഴിമതി ഇല്ലാതാക്കിയാല്‍ സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുമെന്ന് പറഞ്ഞ കമൽഹാസൻ ഡിഎംകെയുമായോ എഐഎഡിഎംകെയുമായോ കൈകോര്‍ക്കില്ലെന്നും വ്യക്തമാക്കി.
Story Highlights – Kamal Hassan, Makkal neeti mayyam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here