ലൈഫ് മിഷൻ കേസ്; ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും

ലൈഫ് മിഷൻ ഹർജികളിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ലൈഫ് മിഷനെതിരായ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്നാവശ്യപ്പെട്ട് സിബിഐ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.സോമരാജൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വാദം കേൾക്കുന്നത്.
പ്രഥമ ദൃഷ്ട്യാ സംസ്ഥാന സർക്കാർ വിദേശ സഹായ നിയന്ത്രണ നിയമം ലംഘിച്ചുവെന്നും അതിനാൽ അന്വേഷണാധികാരമുണ്ടെന്നുമാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ, ഭൂമി മാത്രമാണ് യുണിടാകിന് നൽകിയതെന്നും കമ്മീഷൻ ഇടപാടിൽ പങ്കില്ലെന്നുമാണ് സർക്കാർ വാദം. ഇക്കഴിഞ്ഞ ഒക്ടോബർ 13നാണ് ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണം ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്യുന്നത്. തുടർന്ന് സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സിബിഐ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Story Highlights – Life Mission Case; The High Court will hear the petitions again today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here