എം. ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നീക്കം

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. എം. ശിവശങ്കറിന്റെ പേരിലുള്ള മുഴുവന്‍ സ്വത്തും കണ്ടുകെട്ടാനാണ് ഇഡിയുടെ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതിപണമാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.

സ്വര്‍ണം കടത്തിയ നയതന്ത്ര കാര്‍ഗോ കസ്റ്റംസില്‍ നിന്നും വിട്ടുകിട്ടാന്‍ ശിവശങ്കര്‍ വിളിച്ചിരുന്നതായും ഇഡി പറയുന്നു. കേസില്‍ ശിവശങ്കറിനെതിരെ വാട്സ് ആപ്പ് ചാറ്റുകള്‍, മൊഴികള്‍, ഡിജിറ്റല്‍ രേഖകള്‍ തുടങ്ങി നിരവധി തെളിവുകള്‍ ഇഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു. അന്വേഷണം അവസാനിക്കും വരെ ശിവശങ്കര്‍ ജയിലില്‍ തുടരണമെന്നാണോ പറയുന്നതെന്നും അഭിഭാഷകന്‍ കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി.

Story Highlights – M. Shiva Shankar – assets – Enforcement

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top