നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ ഒരാൾ മരിച്ചു

വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട് നെല്ലിയാമ്പതിയിൽ കൊക്കയിൽ വീണ് കാണാതായ ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശി സന്ദീപാണ് മരിച്ചത്. കോട്ടായി സ്വദേശി രഘുനന്ദനെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെയാണ് സംഭവം നടന്നത്. സീതാർകുണ്ട് വ്യൂപോയിന്റിലാണ് അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെ എത്തിയ സന്ദീപും രഘുനന്ദനും മൂവായിരം അടി താഴ്ചയിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. രഘുനന്ദനെ ഇന്നലെ രാത്രിയിൽ വനത്തിൽ നിന്നാണ് കണ്ടെത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബം​ഗളൂരുവിൽ ഐടി കമ്പനിയിലെ ജീവനക്കാരായിരുന്നു രഘുനന്ദനും സന്ദീപും.

Story Highlights – Nelliyampathy, Man dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top