നെടുങ്കണ്ടം കസ്റ്റഡി മരണം; ജനുവരി ആദ്യവാരം റിപ്പോർട്ട് കൈമാറും

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് തയാറാകുന്നു. ജനുവരി 6ന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് അറിയിച്ചു. രാജ് കുമാറിന്റെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന് ജസ്റ്റിസ് നാരായണ കുറിപ്പ് വ്യക്തമാക്കി.

2019 ജൂലൈ 21 നാണ് പീരുമേട് സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞിരുന്ന രാജ്കുമാർ മരണപ്പെടുന്നത്. കസ്റ്റഡി മരണത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പല പോരായ്മകളും കണ്ടെത്തിയതിനെ തുടർന്ന് റീ- പോസ്റ്റ്മോർട്ടം വരെ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് നടത്തുകയുണ്ടായി. മർദ്ദനത്തിനിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ, ചികിത്സ നൽകിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് അന്തിമഘട്ടപരിശോധന നടത്തുക.

Story Highlights – Nedunkandam custody death; The report will be handed over in the first week of January

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top