Advertisement

നേതാക്കള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു; ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു: പത്മജ വേണുഗോപാല്‍

December 21, 2020
Google News 1 minute Read

കോണ്‍ഗ്രസില്‍ നേതാക്കള്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടെന്നും ജനങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെന്നും പത്മജ വേണുഗോപാല്‍. നേതാക്കളെ മണിയടിച്ച് സീറ്റും സ്ഥാനമാനങ്ങളും നേടുന്നവരാണ് പാര്‍ട്ടിയിലെ പ്രശ്‌നക്കാരെന്നും പത്മജ വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

നേതാക്കളെ മണിയടിച്ചാണ് പലരും സീറ്റ് വാങ്ങിയത്. അനാവശ്യമായ സ്ഥാനമാനങ്ങള്‍ ഉള്ളവരെ ഒഴിവാക്കണം. ഡിസിസി പ്രസിഡന്റുമാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്നും എല്ലാവരുമായി ഒത്തു പോകാന്‍ കെപിസിസി പ്രസിഡന്റ് തയാറാകണമെന്നും പത്മജ വ്യക്തമാക്കി.

Story Highlights – People’s candidates win: Padmaja Venugopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here