മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

Senior Congress leader Motilal Vohra has passed away

മുന്‍ കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷന്‍ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് മോത്തിലാല്‍ വോറ. രാജസ്ഥാനിലാണ് ജനിച്ചതെങ്കിലും നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബം മധ്യപ്രദേശിലെ റായ്പൂരിലേക്ക് കുടിയേറിപ്പാര്‍ത്തിരുന്നു. റായ്പൂരിലും കൊല്‍ക്കത്തയിലുമായാണ് മോത്തിലാല്‍ വോറ പഠനം പൂര്‍ത്തിയാക്കിയത്. നവഭാരത് ടൈംസ് അടക്കമുള്ള പല പത്രങ്ങളിലും പ്രാദേശിക ലേഖകനായി ജോലി ചെയ്തിരുന്നു.

Story Highlights – Senior Congress leader Motilal Vohra has passed away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top