Advertisement

ലൈഫ് മിഷൻ കേസ് രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ

December 21, 2020
2 minutes Read

ലൈഫ് മിഷൻ കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായ നീക്കമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്ര ഏജൻസികൾ സർക്കാരിനെ ലക്ഷ്യം വയ്ക്കുകയാണ്. സർക്കാരിനോ ലൈഫ് മിഷനോ സാമ്പത്തിക കാര്യങ്ങളിൽ ബന്ധമില്ല. തങ്ങളെ എഫ്‌സിആർഎ കേസിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, കേസിൽ വലിയ ഗൂഢാലോചന നടന്നുവെന്നും കരാറിന്റെ തുടക്കത്തിൽ തന്നെ ക്രമക്കേടുകൾ ഉണ്ടായതിനാൽ അന്വേഷണം അനിവാര്യമെന്നും കേന്ദ്രം വ്യക്തമാക്കി. കേസിൽ ക്രിസ്മസ് അവധിക്ക് ശേഷം വിധി പറയും. അതുവരെ സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ തുടരും.

Story Highlights – state government said the Life Mission case was a politically motivated move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top