Advertisement

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു

December 21, 2020
Google News 2 minutes Read

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമാണ് ഇപ്പോള്‍ സത്യപ്രതിജ്ഞ നടക്കുന്നത്. കോര്‍പറേഷനുകളില്‍ 11.30 നാണ് ചടങ്ങ് നടക്കുക.

പ്രായംകൂടിയ അംഗത്തിനാണ് ഉദ്യോഗസ്ഥര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക. മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗമാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. സത്യപ്രതിജ്ഞക്ക് പിന്നാലെ കൗണ്‍സിലിന്റെ ആദ്യ യോഗവും ചേരും. ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയിലാകും യോഗം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാകും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

കൊവിഡ് പോസിറ്റീവായതോ ക്വാറന്റീനില്‍ ഉള്ളതോ ആയ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാന്‍ അവസരമുണ്ടാകും. മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷമാകും ഇവര്‍ക്ക് അവസരം. 28-ാംതീയതി രാവിലെ 11 മണിക്ക് മുനിസിപ്പാലിറ്റികളിലേയും കോര്‍പറേഷനുകളിലേയും അധ്യക്ഷ സ്ഥാനത്തേക്കും ഉച്ചയ്ക്കു രണ്ടിന് ഉപാധ്യക്ഷ സ്ഥാനത്തേക്കും തെരഞ്ഞെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളില്‍ 30ന് രാവിലെ 11ന് അധ്യക്ഷന്മാരേയും ഉച്ചയ്ക്കു രണ്ടിന് ഉപാധ്യക്ഷന്മാരേയും തെരഞ്ഞെടുക്കും.

Story Highlights – swearing in ceremony of the members elected to the local bodies is in progress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here