യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർഗ നിർദേശങ്ങൾ പുറത്തിറക്കി

യു.കെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്രം മാർഗ നിർദേശങ്ങൾ പുറത്തിറക്കി.
യാത്രക്കാർക്ക് ക്വാറന്റീൻ നിർബന്ധമാണ്. യാത്രക്കാർ ആർടി-പിസിആർ പരിശോധന നടത്തണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തിയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫിസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു.
അതേസമയം, ഡിസംബർ 23 മുതൽ യു.കെയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. യുകെയിൽ കൊറോണയുടെ പുതിയ സ്ട്രെയ്ൻ വൈറസ് കണ്ടെത്തിയതിനെ തുടർന്നാണ് ഇത്. നിലവിലുള്ള വൈറസിനേക്കാൾ ഇരട്ടി ശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്. കാനഡ, ജർമനി, ഫ്രാൻസ്, നെതർലാൻഡ്സ്, ബെൽജിയം, ഡെൻമാർക്ക്, ഇറ്റലി എന്നീ രാജ്യങ്ങളും യുകെ വിമാനങ്ങൾക്ക് വിലക്കേപ്‍പ്പെടുത്തിയിട്ടുണ്ട്.
Story Highlights – center declared sop for uk travelers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here