Advertisement

അതിവേഗ കൊവിഡ് വ്യാപനം; ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ താത്കാലികമായി റദ്ദാക്കും

December 22, 2020
Google News 1 minute Read
jet fuel price hiked thrissur native booked for threatening to hijack airplane co-pilot licence cancelled for manhandling female pilot

അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. വരാനിരിക്കുന്ന ആഘോഷങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പുനരാരംഭിച്ചു. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങങ്ങളുടെ നടപടി.

Read Also : മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് കൊവിഡ്

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി .ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ഡല്‍ഹിയും രാജസ്ഥാനും ആഘോഷങ്ങള്‍ വീട്ടിലാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. നിയന്ത്രണങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ ആഘോഷങ്ങള്‍ കഴിയുമ്പോള്‍ രോഗബാധ വര്‍ധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍ .കഴിഞ്ഞ 24 മണിക്കൂറില്‍ മഹാരാഷ്ട്രയില്‍ 2234ഉം ബംഗാളില്‍ 1515ഉം തമിഴ്‌നാട്ടില്‍ 1071ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Story Highlights – covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here