സംസ്ഥാനത്തെ എസ്‌സി- എസ്ടി കമ്മീഷന്‍ അംഗത്തെ മാറ്റാന്‍ തീരുമാനം

adv sija

സംസ്ഥാന എസ്‌സി- എസ്ടി കമ്മീഷന്‍ അംഗത്തെ മാറ്റാന്‍ തീരുമാനം. തൃശൂരില്‍ നിന്നുള്ള പട്ടിക വര്‍ഗ അംഗമായ അഡ്വ. സിജയെ മാറ്റാനാണ് സിപിഐഎം നേതൃത്വം തീരുമാനിച്ചത്. സിജയൊഴികെ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവര്‍ക്ക് കാലാവധി പുതുക്കി നല്‍കാന്‍ തീരുമാനമായി.

Read Also : ലോക്‌സഭയിലും നിയമസഭകളിലും എസ്‌സി- എസ്ടി സംവരണ കാലാവധി പത്ത് വർഷത്തേക്ക് നീട്ടി കേന്ദ്രം; ആംഗ്ലോ ഇന്ത്യക്കാരുടേത് നിർത്തലാക്കി

സിപിഐഎമ്മിന്റെ പോഷക സംഘടനയായ ആദിവാസി ക്ഷേമസമിതിയുടെ എതിര്‍പ്പ് മൂലമാണ് സിജയെ മാത്രം ഒഴിവാക്കുന്നതെന്നാണ് വിവരം. ഇവര്‍ക്കെതിരെ ആദിവാസി ക്ഷേമസമിതി നേതാക്കള്‍ പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചിരുന്നുവെന്നാണ് സൂചന.

ഡിസംബറില്‍ കമ്മീഷന്‍ അംഗങ്ങളുടെ കാലാവധി അവസാനിക്കാനിരിക്കെ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവര്‍ക്ക് കാലാവധി പുതുക്കി നല്‍കി തുടരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. സിജയ്ക്ക് പകരം ഒരു പിഎസ്‌സി അംഗത്തിന്റെ ബന്ധുവായ അഭിഭാഷകയെ എസ്‌സി- എസ്ടി കമ്മീഷന്‍ അംഗമാക്കാനാണ് നീക്കം. കമ്മീഷന്‍ അംഗത്തെ ഒഴിവാക്കാനുള്ള തീരുമാനം സിപിഐഎമ്മിനുള്ളിലും വിവാദമായിട്ടുണ്ട്.

Story Highlightssc-st commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top