സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി കസ്റ്റംസിന് കൈമാറും

court orders protection for swapna suresh

സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി കസ്റ്റംസിന് കൈമാറും. രഹസ്യ മൊഴി കൈമാറാന്‍ കോടതി അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേകിന്റെ അപേക്ഷയിലാണ് തീരുമാനം.

കേസില്‍ വലിയ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പാണ് കസ്റ്റംസിന് ലഭിക്കുക. നേരത്തെ കസ്റ്റംസ് പ്രോസിക്യൂട്ടര്‍ സമാന ആവശ്യമുന്നയിച്ച് നല്‍കിയ അപേക്ഷ കോടതി മടക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ വഴി കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് അപേക്ഷ മടക്കിയത്. താനുമായി ബന്ധമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിശദവിവരങ്ങള്‍ സ്വപ്ന രഹസ്യ മൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

Read Also : സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് കമ്മീഷണറുമായി ഡിജിപി ചര്‍ച്ച നടത്തിയതില്‍ അതൃപ്തി അറിയിച്ച് അന്വേഷണ സംഘം

അതേസമയം ഈ ആഴ്ച സ്വര്‍ണക്കടത്ത് കേസില്‍ ചില നിര്‍ണായക ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമെന്ന് കസ്റ്റംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വപ്നയുടെ രഹസ്യമൊഴി കൂടി ലഭിച്ച ശേഷമേ അവയുണ്ടാകൂ എന്നാണ് വിവരം.

രാജ്യാന്തര പ്രാധാന്യമുള്ള കേസായതിനാലാണ് ക്രിമിനല്‍ നടപടിചട്ടം 164 പ്രകാരം സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയെടുത്തത്. കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ കുറിച്ച് സ്വപ്നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് രഹസ്യ മൊഴി രേഖപ്പെടുത്താനാവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്.

Story Highlights – gold smuggling case, swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top