Advertisement

ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കൊവിഡ്

December 22, 2020
Google News 1 minute Read
6293 confirmed covid today kerala

ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസിന്റെ പുതിയ വകഭേദമാണോയെന്ന് തിരിച്ചറിയാന്‍ സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. രോഗി നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

Read Also : ജനികതമാറ്റം വന്ന കൊവിഡ് വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിൽ; മുൻ കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതല യോഗം

കൂടാതെ അതിവേഗ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്ക്കാലികമായി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ബ്രിട്ടനിലേക്ക് ഡിസംബര്‍ 31 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന യാത്രക്കാര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകണമെന്നും ക്വാറന്റീനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് ക്വാറന്റീന് നിര്‍ബന്ധമാക്കിക്കൊണ്ട് ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ജനുവരി 5 വരെ രാത്രി 11 മണി മുതല്‍ രാവിലെ ആറ് വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

Story Highlights – covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here