Advertisement

മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട രണ്ട് പേരെ തിരിച്ചറിഞ്ഞു; ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് കൈമാറി

December 22, 2020
Google News 1 minute Read
manjikkandi maoist encounter

അട്ടപ്പാടി മഞ്ചിക്കണ്ടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ സംബന്ധിച്ച ഡിഎന്‍എ, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം പാലക്കാട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചു. കേസിലെ മജിസ്റ്റീരിയല്‍ അന്വേഷണ ചുമതല കളക്ടര്‍ക്കാണ്.

Read Also : മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വനിത മാവോയിസ്റ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

കൊല്ലപ്പെട്ടവരിലെ രണ്ട് പേര്‍ കന്യാകുമാരി സ്വദേശിനി അജിത, ചെന്നൈ സ്വദേശി ശ്രീനിവാസന്‍ എന്നിവര്‍ തന്നെയെന്നാണ് ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമാക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ ഉപയോഗിച്ചവ തന്നെയെന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28, 29 തിയതികളിലാണ് മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം നാല് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ കാര്‍ത്തിക്, മണിവാസകം എന്നിവരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

Story Highlights – maoist encounter, attappadi maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here