Advertisement

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു, പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി

March 3, 2024
Google News 1 minute Read
Cop, Maoist Killed In Encounter In Chhattsigarh's Kanker

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി. ഹിദുർ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹിദൂർ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്നു. വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.

ഇതിനിടെ സംയുക്ത സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ രമേഷ് കുറേത്തിക്ക് ജീവൻ നഷ്ടമായി. സംയുക്ത സംഘം നടത്തിയ തിരിച്ചടിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റിൻ്റെ മൃതദേഹവും എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Story Highlights: Cop, Maoist Killed In Encounter In Chhattsigarh’s Kanker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here