സുഗതകുമാരി ടീച്ചറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കവയത്രി സുഗതകുമാരി ടീച്ചറിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്താലാണ് ശ്വസനം. ഹൃദയത്തിന്റെ പ്രവർത്തനത്തിനും തകരാറുണ്ട്. മരുന്നുകളോട് തൃപ്തികരമായി പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം എസ് ഷർമദ് അറിയിച്ചു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുഗതകുമാരി ടീച്ചർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Story Highlights – Sugathakumari Teacher’s health condition remains critical

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top