ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു

ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് മനോജ് ഖുർമ്മുവാണ്.
പൊൻകുന്നം സ്വദേശി ജോർജ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വടക്കേൽ എസ്റ്റേറ്റിലാണ് വെടിവയ്പ് നടന്നത്. എസ്റ്റേറ്റിൽ നിന്നും വ്യാപകമായി തടി മോഷണം പോകുന്നതിനാൽ എസ്റ്റേറ്റ് മാനേജർ അനൂപും സംഘവും കാവൽ ഇരിക്കുന്നത് പതിവായിരുന്നു.
ഇന്നലെ രാത്രി കൊല്ലപ്പെട്ട മനോജ് ഖുർമ്മുവും സുഹൃത്തുക്കളും എസ്റ്റേറ്റിനു ഉള്ളിൽ കടന്നു കയറി. ഇത് ചോദ്യം ചെയ്ത അനൂപും സംഘവുമായി മനോജ് ഖുർമ്മു വകേറ്റത്തിൽ ഏർപ്പെട്ടു. തുടർന്നാണ് വെടിവെപ്പ് ഉണ്ടായത്. മനോജ് ഏലക്ക മോഷ്ടിക്കാൻ എത്തിയതാനാണെന്നു പ്രതികൾ പറയുന്നത്. വെടിയുതിർത്തത് തോട്ടം ഉടമയായ ജോർജ് മാത്യു ആണെന്നു പൊലീസ് പറഞ്ഞു.
ഇവർ ഉപയോഗിച്ച തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ വെടിവയ്പ്പിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. ഇവരെയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് വ്യക്തമാക്കി. വണ്ടന്മേട് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത് . കൊല്ലപ്പെട്ട മനോജ് ഖുർമ്മുവിന്റെ മൃതദേഹം കട്ടപ്പന സെൻറ് ജോൺസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights – shot dead, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here