Advertisement

സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിൽ എത്തിച്ചു; വിദ​ഗ്ധ ചികിത്സ നൽകും

December 23, 2020
1 minute Read

അതീവ ഗുരുതരാവസ്ഥയിലുള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിൽ എത്തിച്ചു. ആസ്റ്റർ മെ‍ഡ്സിറ്റിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഷാനവാസിന് വിദ​ഗ്ധ ചികിത്സ നൽകും.

ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് ഷാനവാസുമായി ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടത്. വാളയാർ, പാലിയേക്കര, അങ്കമാലി വഴിയാണ് ആംബുലൻസ് കൊച്ചിയിൽ എത്തിയത്. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവന്നത്. ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും രം​ഗത്തെത്തിയിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

Story Highlights – Shanawas Naranipuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top