സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിൽ എത്തിച്ചു; വിദഗ്ധ ചികിത്സ നൽകും

അതീവ ഗുരുതരാവസ്ഥയിലുള്ള യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ കൊച്ചിയിൽ എത്തിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഷാനവാസിന് വിദഗ്ധ ചികിത്സ നൽകും.
ഇന്ന് വൈകിട്ട് ആറേ കാലോടെയാണ് ഷാനവാസുമായി ആംബുലൻസ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടത്. വാളയാർ, പാലിയേക്കര, അങ്കമാലി വഴിയാണ് ആംബുലൻസ് കൊച്ചിയിൽ എത്തിയത്. ജീവന് നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിലാണ് കൊണ്ടുവന്നത്. ഷാനവാസിന് വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടായിരുന്നു.
Story Highlights – Shanawas Naranipuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here