ലീഗിന് മോദിയോടുള്ള പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള പോരാട്ടം; പിഎ മുഹമ്മദ് റിയാസ്

DYFI leader Mohammad Riyaz criticizes Muslim League

മുസ്‌ലിം ലീഗിന് മോദിയോടുള്ള പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള പോരാട്ടമാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്.
‘ മോദി സര്‍ക്കാറിനോടുള്ള പാര്‍ലിമെന്റിലെ പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണ് ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത് ‘ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യശത്രു ബിജെപിയല്ല, സിപിഐഎം ആണെന്ന പഴയ നിലപാട് യുഡിഫ് അണികള്‍തന്നെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്നും ഫേസ്ബുക്ക് പോസറ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

സംഘടനയാണോ പാര്‍ലമെന്ററി രംഗമാണോ ഒരാള്‍ നയിക്കേണ്ടതെന്നതും, നിയമസഭയിലാണോ ലോക്‌സഭയിലാണോ ഒരാള്‍ മത്സരിക്കേണ്ടത് എന്നതും നിശ്ചയിക്കുവാനുള്ള ജനാധിപത്യ അവകാശം ഏതൊരു രാഷ്ട്രീയപാര്‍ട്ടിക്കുമുണ്ട്. അതിനെ വിമര്‍ശിക്കുകയല്ല. കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ച് നിയമസഭ തെരെഞ്ഞെടുപ്പില്‍ ലീഗിനേയും യുഡിഎഫിനേയും നയിക്കുമെന്ന വാര്‍ത്തയറിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എ ആയി ജയിച്ചു വന്നാല്‍ പ്രതിപക്ഷനേതാവാകാനുളള കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സാധ്യത തള്ളിക്കളയുന്നില്ല. മോദി സര്‍ക്കാറിനോടുള്ള പാര്‍ലിമെന്റിലെ പോരാട്ടത്തേക്കാള്‍ പ്രധാനം കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള നിയമസഭയിലെ പോരാട്ടമാണെന്നാണല്ലോ ലീഗിന്റെ ഇന്നത്തെ പ്രഖ്യാപനം പറയുന്നത്. മുഖ്യശത്രു ബിജെപി അല്ല, സിപിഐഎം ആണെന്ന പഴയ നിലപാട് യുഡിഫ് അണികള്‍തന്നെ തദ്ദേശ തെരെഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞത് പോലെ ഈ പ്രഖ്യാപനവും തള്ളിക്കളയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

Story Highlights – DYFI leader Mohammad Riyaz criticizes Muslim League

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top