ശിവശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടു കെട്ടാൻ എൻഫോഴ്മെൻ്റ്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കി.
നാളെ കുറ്റപത്രം നൽകാനിരിക്കെയാണ് ഇ.ഡിയുടെ ഉത്തരവ്. സ്വപ്നയുടെ ബാങ്ക് ലോക്കറിലും സന്ദീപിൻ്റെ അക്കൗണ്ടിലുമുണ്ടായിരുന്ന ഒരു കോടി 80 ലക്ഷം രൂപ കണ്ടു കെട്ടി. ബാക്കി സ്വത്തുക്കളെ കുറിച്ച് അന്വേഷണം തുടരുന്ന കാര്യം കോടതിയെ അറിയിക്കുമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്താണ് എം. ശിവശങ്കറിന്റേതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. 14 കോടിയിലധികം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഇ.ഡി പറയുന്നു. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനില്‍ ശിവശങ്കറിന് ലഭിച്ച അഴിമതി പണമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം.
Story Highlights – ed orders to seize sivasankar asset
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here