ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ തുക തിരികെ നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിക്കും. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ആര്യാമസുന്ദരം മുഖേന ഹര്‍ജി നല്‍കാനാണ് ആലോചന. ഇന്നലെ ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
ക്ഷേത്ര സ്വത്തുവകകളുടെ അവകാശി ദേവനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പണം തിരികെ നല്‍കാന്‍ നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് തവണയായി പത്ത് കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയത്. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘനകളുടെ ഹര്‍ജികളിലായിരുന്നു കോടതി ഇടപെടല്‍.
Story Highlights – Guruvayur Devaswom Board goes to Supreme Court against High Court verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here