കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സെസ്സ് ഒഴിവാക്കി; മന്ത്രി എ.കെ ശശീന്ദ്രന്‍

KSRTC waives cess on ordinary buses; Minister AK Sasindran

കെഎസ്ആര്‍ടിസിയുടെ എല്ലാ ഓര്‍ഡിനറി സര്‍വീസലും 47.9 കിലോമീറ്റര്‍ വരെ ദൂരത്തേക്കുള്ള ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളില്‍ ഈടാക്കിയിരുന്ന സെസ്സ് തുക ഒഴിവാക്കി. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. കെഎസ്ആര്‍ടിസി സിഎംഡിയുടെ ആവശ്യം അനുസരിച്ചാണ് സെസ് ഒഴിവാക്കിയതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

സെസ്സ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരെ ബസുകളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ നികത്തുവാന്‍ കഴിയുമെന്ന് സിഎംഡി സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൂടാതെ ഈ വരുമാനക്കുറവ് പ്രത്യേക നിരക്കില്‍ നടത്തുന്ന മറ്റ് ബോണ്ട് സര്‍വീസുകളില്‍ കൂടുതല്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിക്കുന്നത് വഴി പരിഹരിക്കാന്‍ കഴിയുമെന്നുമെന്നുമാണ് വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇതിന്‍ പ്രകാരം ഓര്‍ഡിനറി ബസുകളിലെ ടിക്കറ്റ് നിരക്കുകളിലും കുറവ് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Story Highlights – KSRTC waives cess on ordinary buses; Minister AK Sasindran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top