വിടവാങ്ങിയത് കേരളത്തിന്റെ മനസാക്ഷി: ഉമ്മന്‍ ചാണ്ടി

Sugathakumari

മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ കേരളത്തിന്റെ മനസാക്ഷിയാണ് വിടപറഞ്ഞതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മനുഷ്യര്‍ക്കൊപ്പം മരങ്ങളേയും പുഴകളേയും ജീവജാലങ്ങളേയും ചേര്‍ത്തുനിര്‍ത്തിയ ദര്‍ശനമാണ് സുഗതകുമാരി ടീച്ചറെ നയിച്ചത്. മാനവരാശിയുടെ നിലനില്‍പ്പ് പ്രകൃതി സംരക്ഷണത്തിലൂടെയാണെന്ന് ടീച്ചര്‍ നിരന്തരം ഓര്‍മിപ്പിച്ചു. ഗാന്ധിയന്‍ പാരമ്പര്യത്തിലൂന്നിയ നിര്‍മലമായ ജീവിതത്തില്‍ ദുഃഖിതര്‍ക്കും പീഡിതര്‍ക്കും സ്ഥാനം നല്‍കി. ആ ദര്‍ശനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ദൗത്യമാണ് നമ്മുടെ മുന്നിലുള്ളത്. മഹാകവയിത്രി യുടെ ഓര്‍മകള്‍ക്കു മുന്നില്‍ പ്രണാമം. ടീച്ചറുടെ വിയോഗത്തില്‍ എല്ലാ മലയാളികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും ഉമ്മന്‍ ചാണ്ടി
കൂട്ടിച്ചേര്‍ത്തു.

Story Highlights – Oommen Chandy pays homage to Sugathakumari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top