Advertisement

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

December 23, 2020
Google News 1 minute Read
ramesh chennithala confirmed covid

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേ​​ഹത്തിന് നിലവിൽ രോ​ഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷ നേതാവ്‌ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.

Story Highlights – ramesh chennithala confirmed covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here