പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പയ്ക്ക് അഞ്ചു കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

പട്ടികവര്‍ഗ വിഭാഗങ്ങളുടെ വായ്പയ്ക്ക് അഞ്ചു കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചു. ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിന് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് അഞ്ചു കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളില്‍ നിന്നും വായ്പയെടുക്കുന്നതിലേക്ക് 2016 വരെ 140 കോടി രൂപയുടെ ഗ്യാരന്റി മാത്രമാണ് വനിത വികസന കോര്‍പ്പറേഷനുണ്ടായത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പലപ്പോഴായി 740.56 കോടി രൂപയുടെ അധിക ഗ്യാരന്റിയായി അത് ഉയര്‍ത്തി. ഇതുകൂടാതെയാണ് അഞ്ചു കോടിയുടെ അധിക ഗ്യാരന്റി അനുവദിച്ചത്. ഇതോടെ വനിത വികസന കോര്പ്പറേഷന് അനുവദിച്ച സര്‍ക്കാര്‍ ഗ്യാരന്റി 745.56 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഇത്രയും ഉയര്‍ന്ന സര്‍ക്കാര്‍ ഗ്യാരന്റി കോര്‍പ്പറേഷന്റെ പ്രവര്‍ത്തന മേഖലയില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കും. പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെടുന്ന കൂടുതല്‍ സ്ത്രീകള്‍ക്ക് മിതമായ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – Government guarantee of `5 crore for ST loans
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here