Advertisement

എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

December 24, 2020
Google News 1 minute Read

എസ്.എസ്.എല്‍.സി, പ്ലസ്ടു പൊതുപരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറങ്ങി. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 16 വരെ ക്ലാസ് റൂം പഠനം നടത്തും. പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് വിദ്യാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കും. വിദ്യാര്‍ത്ഥികളുടെ താത്പര്യത്തിന് അനുസരിച്ച് തെരഞ്ഞെടുത്ത് ഉത്തരമെഴുതാനായി അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും.

കൊവിഡ് സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ ഓണ്‍ലൈനായി ജനുവരി 31 നുള്ളില്‍ പൂര്‍ത്തിയാക്കും. ജനുവരി ഒന്നു മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 17 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരം ഒരുക്കും. പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഡിസംബര്‍ 31 നകം സര്‍ക്കാര്‍ അറിയിക്കും. ഇതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തണം. കുട്ടികളുടെ താത്പര്യത്തിന് അനുസരിച്ച് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനായി അധിക ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തും. ഇവ വായിച്ചു മനസിലാക്കാനായി കൂള്‍ ഓഫ് ടൈം വര്‍ധിപ്പിക്കും. മാതൃകാ ചോദ്യപേപ്പര്‍ തയാറാക്കി വെബ്‌സൈറ്റുകളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കും.
ഓണ്‍ലൈന്‍ ക്ലാസുകളെ അടിസ്ഥാനമാക്കിയാകും നിരന്തരമൂല്യനിര്‍ണയം നടത്തുക. എഴുത്ത് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ പ്രാക്ടിക്കല്‍ പരീക്ഷ നടത്തുകയുള്ളൂ. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം പിന്നീട് നല്‍കാനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

Story Highlights – SSLC, PLUS TWO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here