കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ കൊലപാതകം; സിപിഐഎമ്മിനെ തകര്‍ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്‍

a vijayaraghavan

കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിയെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്നും കഴിഞ്ഞ അഞ്ച് മാസത്തില്‍ അക്രമികളാല്‍ കൊല്ലപ്പെടുന്ന ആറാമത്തെ പ്രവര്‍ത്തകനാണ് ഔഫ് അബ്ദുള്‍ റഹ്മാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമെന്ന സംശയവും അദ്ദേഹം രേഖപ്പെടുത്തി. കെട്ടഴിച്ചുവിട്ട അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങള്‍ അക്രമങ്ങളെ പിന്തുണക്കില്ലെന്നും എ വിജയരാഘവന്‍.

Read Also : മതനിരപേക്ഷത ഉയര്‍ത്തിപിടിച്ച എല്‍ഡിഎഫിന് ജനം വോട്ട് ചെയ്യുമെന്ന് എ വിജയരാഘവന്‍

കോണ്‍ഗ്രസാണ് ഇത് തുടങ്ങി വച്ചതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മൂന്ന് പേരെ കൊലപ്പെടുത്തി. പിന്നീട് ആര്‍എസ്എസ് അത് ഏറ്റുപിടിച്ചു. കേരളത്തെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ള ജാഗ്രതപ്പെടുത്തല്‍ വേണമെന്നും ശക്തമായ പ്രതിഷേധം പാര്‍ട്ടി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാട് സംയമനം പാലിച്ച് വിഷയത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തണമെന്നും മഹാ വേദനയുടെ സന്ദര്‍ഭമാണിതെന്നും എ വിജയരാഘവന്‍. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് ലീഗിനോട് അടക്കം ആവശ്യപ്പെടുന്നതായും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

Story Highlights – a vijayaraghavan, kanjangad, stabbed to death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top