Advertisement

ഖാലിസ്ഥാൻ തീവ്രവാദി ഗുർജീത്ത് സിംഗ് നിജ്ജാറിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു

December 24, 2020
Google News 2 minutes Read

ഇന്ത്യയിൽ നിന്നും ഒളിച്ചുകടന്ന ഖാലിസ്ഥാൻ തീവ്രവാദി ഗുർജീത്ത് സിംഗ് നിജ്ജാറിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. സൈപ്രസിൽ നിന്ന് നാടുകടത്തിയ ഗുർജീത്ത് സിംഗിനെ ഡൽഹി വിമാനത്താവളത്തിൽ വച്ചാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഖാലിസ്ഥാനി രാഷ്ട്രം കെട്ടിപ്പടുക്കാനായി ഇന്ത്യയിൽ സിഖ് തീവ്രവാദം പുനരുജ്ജീവിക്കാൻ ഗൂഢാലോചന നടത്തിയെന്ന ക്രിമിനൽ കേസിലാണ് അറസ്റ്റ്. അമൃത്സറിലെ അജ്നാല നഗരത്തിൽ താമസിച്ചിരുന്ന നിജ്ജാർ 2017 ഒക്ടോബർ 19നാണ് സൈപ്രസിലേക്ക് ഒളിച്ചുകടന്നത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്ന് എൻഐഎ അറിയിച്ചു. സമാന ചിന്താഗതിക്കാരായ സിഖ് യുവാക്കളെയും മറ്റും ഖാലിസ്ഥാനി പ്രസ്ഥാനത്തിൽ ചേരാൻ ഇയാൾ പ്രചോദിപ്പിച്ചിരുന്നുവെന്നും എൻഐഎ പറയുന്നു. 2019 ജനുവരി 10നാണ് നിജ്ജാറിനെതിരേയും കേസിലെ മറ്റൊരു പ്രതിയായ ഹർപാദൽ സിംഗിനെതിരേയും എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

Story Highlights – Khalistani militant Gurjeet Singh Nijjar has been arrested by the National Investigation Agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here