വാഗമൺ ലഹരിമരുന്നു പാർട്ടി; എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു

വാഗമൺ ലഹരിമരുന്നു പാർട്ടി പൊലീസിനുപുറമെ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായ പ്രതികളുടെ ലഹരിമരുന്ന് മാഫിയ ബന്ധങ്ങളാണ് എക്‌സൈസ് വിഭാഗം അന്വേഷിക്കുക. ഇതര സംസ്ഥാന ലഹരി മരുന്നു മാഫിയ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസിന്റെ നീക്കം.

അറസ്റ്റിലായ 9 പ്രതികളെ കേന്ദ്രീകരിച്ചാണ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാണ് എക്‌സൈസ് ഇന്റലിജൻസിന്റെ നീക്കം. ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കയ്യിൽ നിന്നു ലഭിച്ചത് ഏഴു തരത്തിലുള്ള ലഹരി വസ്തുക്കളാണ്. കഞ്ചാവു മുതൽ എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളാണു ഇവരിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ലഹരിവസ്തുക്കൾ എത്തിച്ചത് തൊടുപുഴ സ്വദേശി അജ്മൽ ആണെന്നു നേരത്തെ തന്നെ വ്യക്തമായിരുന്നു. ഇയാളുടെ ഇതര സംസ്ഥാന ബന്ധങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്. അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിക്കായിരിക്കും തുടരന്വേഷണം നടത്തുക. ലഹരി മരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലെ റിസോർട്ടുകളിൽ പരിശോധനകൾ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.
ഡോക്ടർമാർ, എഞ്ചിനീയർമാർ, മാനേജ്‌മെന്റ് വിദഗ്ധർ, ഫാഷൻ ഡിസൈനർമാർ എന്നിവരാണ് നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയത്. ഇവരുടെ വൈദ്യ പരിശോധന ഫലം നെഗറ്റീവായതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു.

Story Highlights – wagamon drugs party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top