സച്ചിയുടെ ജന്മദിനമായ ഇന്ന് തന്നെ അനിലിനേയും മരണം കൊണ്ടുപോയി : സംവിധായകൻ രഞ്ജിത്ത്

വളരെ വേദനാജനകമായ വാർത്തയാണ് അനിലിന്റെ വിയോഗമെന്ന് സംവിധായകൻ രഞ്ജിത്ത് ട്വന്റിഫോറിനോട്.
‘2020 ആർക്കും തന്നെ നല്ല വാർത്തകൾ തരാത്ത വർഷമായി. എന്റെ വളരെ ജൂനിയറായി പഠിച്ച വ്യക്തിയാണ്. മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അനിലിനെ അവസാനമായി കാണുന്നത്. സച്ചിയുടെ ജന്മദിനമായ ഇന്ന് തന്നെ അനിലിനേയും മരണം കൊണ്ടുപോയി എന്നത് വളരെ വേദനാജനകമാണ്. ഒരുപാട് ദൂരം പോകാനുണ്ടായിരുന്ന മികച്ച നടനായിരുന്നു അനിൽ. തളച്ചിടപ്പെടേണ്ട നടനായിരുന്നില്ല’-രഞ്ജിത്ത് പറഞ്ഞു.
നടനെന്ന നിലയിൽ അനിലിന്റെ ശരിയായ മുഖം ലോകം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. നായാട്ട് എന്ന ചിത്രത്തിൽ ശക്തമായ സാന്നിധ്യമാണ് അനിലിന്റേത്. ഇനി എന്തെല്ലാമോ ചെയ്യാനുണ്ടായിരുന്നു അനിലിന് എന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
Story Highlights – Anil Nedumangad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here