ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും

ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും. മുടവൻമു​ഗൾ ഡിവിഷനിൽ നിന്നാണ് ആര്യാ രാജേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം സിപിഐഎം ജില്ലാ നേതൃത്വത്തിന്റേതാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമാവും ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാവുക.

21 വയസുള്ള ആര്യ എസ്എഫ്‌ഐയുടെ സംസ്ഥാന സമിതി അംഗവും ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റു കൂടിയാണ്. ഓൾ സെയ്ന്റ്സ് കോളജിലെ രണ്ടാം വർഷ ഗണിത ശാസ്ത്ര വിദ്യാർത്ഥിനിയായ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർമാരിൽ ഒരാളാവും.

പേരൂർക്കട ഡിവിഷനിൽ നിന്ന് ജയിച്ച ജമീല ശ്രീധരന്റെ പേരാണ് മുൻപ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ, സംഘടനാ രംഗത്തുള്ള പരിചയം ആര്യാ രാജേന്ദ്രന് തുണയാവുകയായിരുന്നു.

Story Highlights – Arya Rajendran will be the mayor of Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top