താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി മുസ്ലിം ലീഗ് നേതാക്കള്‍

മുസ്ലിം ലീഗ് നേതാക്കള്‍ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. പികെ കുഞ്ഞാലിക്കുട്ടി എംപി, സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ്, താമരശ്ശേരി രൂപത മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയലുമായി മലപ്പുറത്ത് കൂടിക്കാഴ്ച നടത്തിയത്. മലപ്പുറം കുന്നുമ്മലിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നേതാക്കള്‍ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷത്തിലും പങ്കെടുത്തു.
രാവിലെ 11 മണിക്കാണ് പികെ കുഞ്ഞാലിക്കുട്ടി എംപി, സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മലപ്പുറം കുന്നുമ്മലിലെ സെന്റ് ഫെറോന ചര്‍ച്ചിലെത്തിയത്. തുടര്‍ന്ന് ഇരുവരും ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് ആശംസകള്‍ കൈമാറുകയും ചെയ്തു. പിന്നീടാണ് ലീഗ് നേതാക്കള്‍ താമരശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയത്.
Read Also : കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ കൊലപാതകം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ്
എന്നാല്‍ പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നതിന് ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. ലീഗിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വിവിധ സമുദായ നേതാക്കളെ നേരിട്ട് കണ്ട് വിവാദ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ലീഗ് നേതാക്കളുടെ ശ്രമം. ഒപ്പം നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന് ഭാഗമായും കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നു. മുന്നാക്ക സംവരണ വിഷയത്തിലെ അതൃപ്തികള്‍ പരിഹരിക്കാനും ലീഗ് നേതാക്കള്‍ ലക്ഷ്യമിടുന്നുണ്ട്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം വിവിധ വിവിധ സാമുദായിക നേതാക്കളുമായി ലീഗ് നേതാക്കള്‍ ആശയവിനിമയം നടത്തും.
Story Highlights – bishop, muslim league, p k kunhali kutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here