പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യയുടെ ബന്ധുക്കൾ യുവാവിനെ കൊലപ്പെടുത്തി

പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്.
തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കളുടെ ആരോപണം.
അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരൻ ട്വന്റിഫോറിനോട് പറഞ്ഞു.
കൊലപാതകത്തിന് ദൃക്സാക്ഷിയാണ് സഹോദരൻ. വണ്ടിയിൽ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
Story Highlights – palakkad youth killed, love marriage
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News