‘മൂന്ന് മാസം വരെ ജീവിക്കുള്ളു എന്ന് ഭീഷണിപ്പെടുത്തിയിരുന്നു’; കൊലപാതകത്തിന് ദൃക്സാക്ഷിയായ സഹോദരൻ ട്വന്റിഫോറിനോട്

അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരൻ ട്വന്റിഫോറിനോട്. കൊലപാതകത്തിന് ദൃക്സാക്ഷിയാണ് സഹോദരൻ.
‘മൂന്ന് മാസം വരെ ജീവിക്കുള്ളു എന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു. പറഞ്ഞത് പോലെ തന്നെ കൃത്യം മൂന്ന് മാസമേ വിവാഹ ശേഷം അവർ ജീവിച്ചുള്ളു. പെൺകുട്ടിയുടെ അമ്മാവനാണ് ഭീഷണിപ്പെടുത്തിയത്. ആസൂത്രിതമായാണ് കൊലപാതകം നടത്തിയത്’ – സഹോദരൻ പറയുന്നു. വണ്ടിയിൽ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിലാണ് കുഴൽമന്ദം എലമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കളുടെ ആരോപണം.
Story Highlights – aneesh honor killing victim brother response
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here