പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി തേടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഗവര്‍ണറുമായി കൂടിക്കാടഴ്ച്ച നടത്തി

പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി തേടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഗവര്‍ണറുമായി കൂടിക്കാടഴ്ച്ച നടത്തി. ഈ മാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിനാണ് മന്ത്രിമാര്‍ അനുമതി തേടിയത്. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ച്ചയില്‍ സര്‍ക്കാര്‍ നടപടികളിലെ അതൃപ്തി ഗവര്‍ണര്‍ മന്ത്രിമാരെ അറിയിച്ചു. സര്‍ക്കാരിന്റേയും ഗവര്‍ണറുടേയും നിലപാടുകള്‍ അനുകൂലമാണെന്നും കാര്‍ഷിക പ്രശ്‌നം അടിയന്തര പ്രധാന്യമുള്ളതാണെന്നും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മന്ത്രിമാര്‍ പറഞ്ഞു.
നിയമമന്ത്രി എകെ ബാലന്‍, കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ എന്നിവരാണ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ ഗവര്‍ണറും സര്‍ക്കാരും നിലപാടുകള്‍ വ്യക്തമാക്കി. പൊലീസ് നിയമ ഭേദഗതിയും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സും പിന്‍വലിച്ച കാര്യം ഗവര്‍ണര്‍ മന്ത്രിമാരെ ഓര്‍മിപ്പിച്ചു. എന്നാല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഉള്ള സാഹചര്യം മന്ത്രിമാര്‍ വിശദീകരിച്ചു. ഗവര്‍ണറെ വിശ്വാസത്തില്‍ എടുത്ത് മാത്രമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനമെന്ന് മന്ത്രിമാരും സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടില്ലെന്ന് ഗവര്‍ണറും വിശദീകരിച്ചു.
നേരത്തെ പ്രത്യേക സഭാ സമ്മേളനത്തിന് അനുമാതി നിഷേധിച്ച ഗവര്‍ണര്‍ പ്രത്യേക സഭ സമ്മേളനം ചേരേണ്ടതിന്റെ അടിയന്തിര പ്രധാന്യം സര്‍ക്കാരിന് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയിരുന്നു, 31 ലെ സഭാ സമ്മേളത്തിനുള്ള സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകും. വീണ്ടും പ്രത്യേക സഭാ സമ്മേളനം ചേരണമെന്നുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയേക്കും. അല്ലാത്തപക്ഷം സര്‍ക്കാരിന് നിയമ നടപടികളുമായി മുന്നോട്ട് പോകേണ്ടി വരും.
Story Highlights – Special assembly session; ministers met with the governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here