എറണാകുളത്തെ നാല് മുൻസിപ്പാലിറ്റികളിൽ ചെയർമാനെ തെരഞ്ഞെടുക്കാനാവാതെ യുഡിഎഫ്

എറണാകുളത്തെ നാല് മുൻസിപ്പാലിറ്റികളിൽ ചെയർമാനെ തെരഞ്ഞെടുക്കാനാവാതെ യുഡിഎഫ്. ഗ്രൂപ്പ് തർക്കത്തെ തുടർന്നാണ് പെരുംമ്പാവൂർ, കളമശേരി, അങ്കമാലി, തൃക്കാക്കര നഗരസഭകളിൽ ചെയർപേഴ്‌സന്റെ കാര്യത്തിൽ തീരുമാനമാകാത്തത്. ശനിയാഴ്ചയോടെ പ്രശ്‌നത്തിൽ പരിഹാരം കാണാൻ കഴിയുമെന്നാണ് നേതൃത്വം അറിയിച്ചത്.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പ്രകടനം എറണാകുളം ജില്ലയിൽ കാഴ്ചവച്ചെങ്കിലും ഗ്രൂപ്പ് പോര് കോൺഗ്രസിനെ പിന്തുടരുകയാണ്. ജില്ലയിലെ നാല് മുൻസിപ്പാലിറ്റികളിൽ ഇനിയും ചെയർ പോഴ്‌സണെ തെരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസ്(എ), കോൺഗ്രസ്(ഐ) ഗ്രൂപ്പുകൾ തമ്മിൽ ഇപ്പോഴും ചെയർപേഴ്‌സൺ സ്ഥാനത്തെ ചൊല്ലി കലഹിക്കുകയാണ്. പെരുംമ്പാവൂരിൽ കോൺഗ്രസ് എ ഗ്രൂപ്പിലെ സക്കീർ ഹുസൈനും ഐ ഗ്രൂപ്പിലെ പോൾ പാത്തിക്കലും തമ്മിലാണ്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇരുകൂട്ടരും തീരുമാനമെടുത്ത സാഹചര്യത്തിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് അതിൽ ഭൂരിപക്ഷം ലഭിക്കുന്നയാൾക്ക് സ്ഥാനം നൽകണമെന്നാണ് നിലവിലെ തീരുമാനം. ശനിയാഴ്ച ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
കളമശേരിയിൽ എ ഗ്രൂപ്പിലെ സഹന സാബാജിയും ഐ ഗ്രൂപ്പിലെ സീമാ കണ്ണനും തമ്മിലാണ് പോര്. പട്ടികജാതി സംവരണമുള്ള പ്രദേശമായതിനാൽ മുസ്ലിംലീഗിനാണ് വൈസ് ചെയർ പേഴ്‌സൺ സ്ഥാനം നൽകേണ്ടത്. അതിനാൽ തന്നെ അതുകൊണ്ട് തന്നെ കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചാൽ മാത്രമേ ഇവിടെ സീറ്റ് സംബന്ധിച്ച തർക്കത്തിൽ ഇളവ് വരു.
അങ്കമാലിയിൽ ഐ ്ഗ്രൂപ്പിലെ ഷിയോ പോളും എ ഗ്രൂപ്പിലെ മാത്യപ തോമസുമാണ് മത്സരരംഗത്തുള്ളത്. ഇതിൽ ഷിയോ പോളിനാണ് മുൻ തൂക്കം. കഴിഞ്ഞ രണ്ട് തവണ ഷിയോ പോളാണ് അങ്കമാലിയിൽ ചെയർമാനായിരുന്നത്. തൃക്കാക്കരയിലും സ്ഥിതി വിഭിന്നമല്ല. ചെയർ പേഴ്‌സൺ സ്ഥാനം സംബന്ധിച്ചുള്ള പോര് മുറുകുകയാണ്. പാർലമെന്ററി പാർട്ടിയിലെ നിലപാട് അനുസരിച്ചാകും തൃക്കാക്കരയിലും തീരുമാനം കൈക്കൊള്ളുക.
Story Highlights – UDF could not elect a chairman in the four municipalities of Ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here