മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

മുഖ്യമന്ത്രിയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കൃഷിഭൂമി നികത്തി പല പ്രവർത്തികളും ചെയ്തവരാണ് കർഷിക നിയമത്തിന്റെ പേരിൽ ഇപ്പോൾ കേന്ദ്രത്തെ വിമർശിക്കുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

കൃഷി മന്ത്രി കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പല ഉദ്ഘാടനങ്ങളും വയൽ നികത്തിയുള്ളതാണ്. കർഷകർക്ക് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും വി മുരളീധരൻ പറഞ്ഞു. ജനങ്ങളുടെ പണം ധൂർത്ത് അടിക്കാൻ നിയമസഭാ സമ്മേളനം ചേർന്നതുകൊണ്ട് കർഷകർക്ക് ഒരു പ്രയോജനവുമില്ലെന്നും മന്ത്രി പ്രതികരിച്ചു.

Story Highlights – Union Minister V Muraleedharan criticizes CM

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top