തൃശൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു

തൃശൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. പട്ടിക്കാട് എടപ്പലം സ്വദേശിനി രേഖക്കാണ് (38) വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ രേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

രേഖക്ക് കൈതണ്ടയിലും, കഴുത്തിനും, ചെവിക്കുമാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച മകൾക്കും പരുക്കേറ്റിട്ടുണ്ട്. ചിറക്കുന്ന് കോളനിയിലെ സുനുകുട്ടൻ എന്നയാളാണ് രേഖയുടെ വീട്ടിൽ വന്ന് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഇയാൾ മുൻപ് രേഖയുടെ അയൽവാസി ആയിരുന്നു. നെടുപുഴ പൊലീസ് പ്രതിയെ ശക്തൻ പരിസരത്തു നിന്ന് പിടികൂടി പീച്ചി പൊലീസിന് കൈമാറി.

Story Highlights – Attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top