പാലക്കാട് ദുരഭിമാന കൊലയ്ക്കിരയായ അനീഷിന്റെ മൃതദേഹം സംസ്കരിച്ചു.

പാലക്കാട് ദുരഭിമാന കൊലയ്ക്കിരയായ അനീഷിന്റെ മൃതദേഹം സംസ്കരിച്ചു. പാലക്കാട് ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിൽ ആണ് സംസ്കാരം നടന്നത്.
അതേസമയം, അനീഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. മരണകാരണം ആന്തരിക രക്ത സ്രാവം മൂലമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തുടകളിൽ ഏറ്റ ആഴത്തിലുള്ള മുറിവുകളും രക്ത സ്രാവത്തിനു കാരണം ആയി. രക്ത ധമനികൾക്കും പൊട്ടൽ ഏറ്റിട്ടുണ്ട്.
പ്രതികളെ നാളെ രാവിലെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Story Highlights – aneesh body cremated
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News