കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് അനീഷിന്റെ ബന്ധുക്കള്‍

പാലക്കാട്ട് കുഴല്‍മന്ദത്തെ ദുരഭിമാനക്കൊല തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അനീഷിന്റെ ബന്ധുക്കള്‍. ഹരിതയുടെ അമ്മാവന്‍ സുരേഷിനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് അനീഷിനെ അച്ഛന്‍ ആരോപിച്ചു. അനീഷിനെ സഹോദരന്റെ ഫോണ്‍ സുരേഷ് കൊണ്ടു പോയ സംഭവത്തിലാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്കൊരു വീഴ്ചയും പറ്റിയിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്.
Read Also : പാലക്കാട്ടെ ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയില്‍
അനീഷിന്റെയും ഹരിതയുടെയും വിവാഹ ശേഷം പല തവണയായി ഹരിതയുടെ അമ്മാവന്‍ സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഒരു തവണ സുരേഷ് കത്തിയുമായി എത്തിയിരുന്നതായി അനീഷിനെ അച്ഛന്‍ പറയുന്നു. അനീഷിന്റെ സഹോദരനും സഹോദരിയും ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിക്കുന്ന ഫോണ്‍ സുരേഷ് ബലമായി കൊണ്ടുപോയി. ഈ മാസം എട്ടാം തീയതി പരാതി നല്‍കിയിട്ട് പോലും കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് അനീഷിനെ അച്ഛന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്താണ് പരാതി ലഭിച്ചത് എന്നും സുരേഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്നും ആലത്തൂര്‍ ഡിവൈഎസ്പി ദേവസ്യ പറഞ്ഞു. പൊലീസിന് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കുമെന്ന് ആലത്തൂര്‍ എംഎല്‍എ കെഡി പ്രസേനനും വ്യക്തമാക്കി.
Story Highlights – palakkad, honor kill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here