ചലച്ചിത്ര താരം അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ടുപോകും

anil nedumangad

അന്തരിച്ച ചലച്ചിത്ര താരം അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കും. കൊവിഡ് പരിശോധനാ ഫലം വന്ന ശേഷമായിരിക്കും മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകുക. ഇന്നലെ മലങ്കര ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയതിനിടയിലാണ് അനില്‍ മുങ്ങി മരിച്ചത്.

അനില്‍ നെടുമങ്ങാടിന്റെ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്രവ പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകൂ. ഉച്ചയോട് കൂടി പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും.

ഇന്നലെ വൈകിട്ട് സുഹൃത്തുകളുമൊത്ത് മലങ്കര ജലാശയത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അനില്‍ അപകടത്തില്‍ പെട്ടത്. നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയില്ല.

Read Also : ഒരായിരം വേഷപ്പകര്‍ച്ചകള്‍ ബാക്കി നില്‍ക്കെ അനില്‍ യാത്രയായി

ജോജു നായകനായ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് അനില്‍ സുഹൃത്തുക്കളുമൊത്ത് ലൊക്കേഷനിലെ സെറ്റ് കാണാന്‍ മലങ്കരയില്‍ എത്തിയത്.

ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അനില്‍ മലയാളികള്‍ മുന്‍പില്‍ എത്തിയത്. പിന്നീട് ഞാന്‍ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അനിലിന്റെ വേര്‍പാടില്‍ സിനിമ മേഖലയിലെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

Story Highlights – anil nedumangad, post mortem

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top