മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. മുസ്ലീം വിഭാഗത്തിന്റെ അട്ടിപ്പേറ് ലീഗിന് ആരും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ എതിര്‍ത്തതുകൊണ്ടാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാറപ്രം സമ്മേളനത്തിന്റെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ലീഗ് രാഷ്ട്രീയ മര്യാദ കാണിക്കാത്തതിനെയാണ് താന്‍ വിമര്‍ശിച്ചത്. അതിനാണ് വര്‍ഗീയ വാദി പട്ടം ചാര്‍ത്തി തരാന്‍ ലീഗ് ശ്രമിക്കുന്നത്. മുസ്ലീം വിഭാഗങ്ങളില്‍ ഭൂരിപക്ഷവും അകറ്റി നിര്‍ത്തുന്നജമാ അത്തെ ഇസ്ലാമിയുമായാണ്നാല് സീറ്റിന് വേണ്ടി ലീഗ് കൂട്ട് കൂടിയത്.വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തെറ്റാണെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് പറയാന്‍ ശ്രമിച്ചതിനാണ് മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാന്‍ ലീഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് വരുന്നതില്‍ താന്‍ അഭിപ്രായം പറയാനില്ലെന്നും ലീഗിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ മെക്കിട്ട് കേറാനല്ല ലീഗ് ശ്രമിക്കണ്ടതെന്നും പറ്റിയ തെറ്റ് തിരുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – cm pinarayi vijayan – muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top